By Seema Suresh/ August 2018/ Madhyamam Annual Edition 2018
കാലാന്തരങ്ങളിലൂടേയുള്ള യാത്ര …
മുഖങ്ങളിൽ നിന്ന് മുഖങ്ങളിലേക്കുള്ള യാത്ര ….
പൂമ്പാറ്റകളെ തേടി ക്യാമെറയുമായ് കാട്ടിലേക്ക് പോയൊരാൾ എത്തി ചേർന്നത് ആദിവാസി ഊരിലേക്കായിരുന്നു …
ഡോക്ടർ ഉണ്ണികൃഷ്ണൻ പുളിക്കൽ ….അവിചാരിതമായ ആ യാത്രയിൽ കണ്ട മുഖങ്ങളിൽ അദ്ദേഹം ഒന്ന് തിരിച്ചറിഞ്ഞു ..
കാട്ടിലെ ഈ ജീവിതങ്ങളെ നാടറിയണം …അവരുടെ ജീവിത രീതികൾ ..അവരുടെ ആചാരങ്ങൾ ,അവരുടെ സന്തോഷങ്ങൾ എല്ലാം നമ്മുടേത് കൂടിയാകണം …
അങ്ങനെ തൃശൂർ ജില്ലയിലെ വെള്ളിക്കുളങ്ങര വനപ്രാന്തത്തിലെ ആനപ്പാന്തം കാടർ ആദിവാസി സമുദായത്തിലെ ഊര്,
ഡോക്യുമെന്റ് ചെയ്തു തുടങ്ങി.
അന്ന് പതിനഞ്ച് കുടുംബങ്ങളാണ് ഊരിൽ ഉണ്ടായിരുന്നത് ..1999 ഇൽ ഡോക്ടർ ഉണ്ണികൃഷ്‌ണൻ പുളിക്കലും അദ്ദേഹത്തിന്റെ സുഹൃത്തും ഗുരുതുല്യനുമായ ഹെർബെർട് ആഷർമെൻ മായ് ചേർന്ന് ഈ പ്രൊജക്റ്റ് ആരംഭിച്ചു ” faces of forest “..അന്ന് മുതൽ വിവിധ വര്ഷങ്ങളിലായ് ഇരുവരും പലതവണ ഈ ഊരിലെത്തി ..അവരെ പകർത്തി …
മാറ്റങ്ങൾ …അത് പലതരത്തിൽ ,പല രീതിയിൽ സംഭവിച്ചു …അവരുടെ ഊരിലും …2005 ജൂണിൽ ഈ ഊരിനെ തളർത്തി കൊണ്ട് ഉരുൾ പൊട്ടലുണ്ടായി .മൺവീടുകൾ തകർന്നു .ചിലർ മണ്ണിനടിയിലേക്കു വിലയം പ്രാപിച്ചു ..ഊരിലുള്ളവർ ദുരന്ത വേദനകളിലൂടെ കടന്നു പോയി ..
ഫോറെസ്റ് ഡിപ്പാർട്മന്റ് ബാക്കിയുള്ളവരെ വെള്ളിക്കുളങ്ങര യിലെ താൽക്കാലിക ക്യാമ്പിലേക്കെത്തിച്ചു
തുടർന്നവരെ ശാസ്‌താംപൂവത്തേ പുതിയ സെറ്റിലെമെന്റിലേക്കെത്തിച്ചു.. അവർ വീണ്ടും അവരുടെ ജീവിതചര്യയിലേക്കു തിരിച്ചു വന്നു പക്ഷെ കാലം അവരുടെ ജീവിത രീതികളിക്ക് വലിയ മാറ്റങ്ങൾ വരുത്തിയിട്ടുണ്ട് …
2018 ജൂൺ രണ്ടിന് ഈ പുതിയ സെറ്റിൽമെന്റ് കോളനിയിൽ ഡോക്ടർ ഉണ്ണികൃഷ്ണൻ പുളിക്കൽ ഒരു ഫോട്ടോഗ്രാഫി എക്സിബിഷൻ നടത്തി ..ഇന്ത്യയിലെ ആദ്യത്തെ ഫോട്ടോഗ്രാഫി മ്യൂസിയംമായ ഫോട്ടോമ്യൂസിന്റെ ഫൗണ്ടർ കൂടിയാണ് ഡോക്ടർ ഉണ്ണികൃഷ്ണൻ പുളിക്കൽ.ഫോട്ടോമ്യൂസിന്റെ “art returns ” പ്രോഗ്രാമിന്റെ ഭാഗമായുള്ള ഈ എക്സിബിഷൺ
ഹൃദയ സ്പർശിയായ മുഹൂർത്തമായിരുന്നു … പ്രോജെക്ടറിൽ പഴയകാല കാഴ്ചകൾ തെളിഞ്ഞപ്പോൾ
ഊരിലെ പുതിയ തലമുറ തങ്ങളുടെ പൂർവികൻമാരെതിരിച്ചറിഞ്ഞു ..അന്നത്തെ കുഞ്ഞുങ്ങൾ ഇന്ന് എത്രയോ വളർന്നിക്കുന്നു … അവർ തങ്ങളുടെ ബാല്യം ഓർത്തെടുത്തു ,,സന്തോഷം പങ്കു വെച്ചു … സമ്മിശ്ര പ്രതികരണങ്ങൾ …
അതിനിടയിൽ ഒരു വിതുമ്പൽ കേട്ടു ,,മുന്നിരയിലിരുന്ന” എച്ചിക്കുട്ടി “
വിതുമ്പികൊണ്ടു സ്ക്രീനിലെ ചിത്രത്തിലെ വൃദ്ധയെ ചൂണ്ടി കാണിച്ചു പറഞ്ഞു “ഇതു എന്റെ അമ്മയാണ് ..’അമ്മ ഞാൻ ചെറിയ ചെറിയ കുട്ടയായിരുന്നപ്പോൾ മരിച്ചു പോയി ..ആദ്യമായിട്ടാണ് എന്റെ അമ്മയുടെ ഒരു ഫോട്ടോ ഞാൻ കാണുന്നത് “
ആ കണ്ണീര് ഒരു ഓർമ്മ സമ്മാനിച്ച സന്തോഷമായിരുന്നു …
2005 ഉരുളിൽ പൊട്ടലിൽ മരിച്ചു പോയ സരിത എന്ന പെൺകുട്ടിടെ ചിത്രം കണ്ടപ്പോൾ കൂടപ്പിറപ്പുകൾ കൺനിറച്ചു ,,1999 il എടുത്ത സരിതയുടെ ചിത്രം അവർക്കൊരു ഓർമ്മപുതുക്കൽ ആയിരുന്നു ..അമ്മക്കൊപ്പം മണ്ണിലേക്ക് പുതഞ്ഞു പോയ ഒരു ഓർമ്മ ..
ഊരിലെ ജീവിതത്തെ ഇങ്ങനെ തുടർച്ച യായി പകർത്തുന്നത് ഒരു ഡോക്യൂമെന്റഷൻ എന്ന നിലയിൽ മാത്രമല്ല ഇതു സാമൂഹിക പ്രതി ബദ്ധത എന്ന നിലയിൽ കൂടിയാണ് ..ഓരോ ജീവിതത്തിനും ഈ സമൂഹത്തിൽ പ്രാധാന്യമുണ്ട് ..അത് പരസ്പരം തിരിച്ചറിയപ്പെടണം ,,അതിനും കൂടി വേണ്ടിയാണ് …
പകർത്തിയ ചിത്രങ്ങളും ജീവിതവും കമ്പ്യൂട്ടറിലോ ഗാലറിയിലോ മാത്രം ഒതുങ്ങേണ്ടണ്ടതല്ല ..അത് അവരും കാണണം ,,അവരുടെ ജീവിതം അവർ തിരിച്ചറിയണം ..അതിലെ കലയെ ,അവർ ഏറ്റു വാങ്ങണം ..അങ്ങനെയൊരു ലക്‌ഷ്യത്തോടെയായിരുന്നു ഈ
എക്സിബിഷൻ ..തന്റെ ഫ്രെയ്മുകൾക്കു പ്രചോദനമായ അവർക്ക് തിരിച്ചു സമ്മാനിച്ചത് ആ പഴയ ഓർമ്മകൾ തന്നെയാണെന്ന് ഡോക്ടർ ഉണ്ണി വിശ്വസിക്കുന്നു ..
കാലം അവരുടെ ജീവിതത്തിന് എത്രയോ മാറ്റങ്ങൾ വരുത്തിയിരുന്നു ..അവരുടെ ഉടുപ്പുകളിൽ ..അവരുടെ ഭാഷകളിൽ ..
അവരിലൂടെ ജീവിതസൗകര്യങ്ങളിൽ ..ഇന്നത്തെ തലമുറ മാറ്റങ്ങളിലൂടെ കടന്നുപോവുന്നു..അവരും വികസനത്തെ എതിരേൽക്കുന്നു ..
കാടുവിട്ടു നാട്ടിലേക്ക് ജോലി തേടുന്നു ..അവരുടെ ഊരിൽ ആധുനിക ജീവിതത്തിന്റെ സൗകര്യങ്ങൾ ഇപ്പോൾ കണ്ടു തുടങ്ങി ..
അതും ഡോക്യുമെന്റ് ചെയ്തു കൊണ്ടിരിക്കുന്നു …
ഇന്നത്തെ കാലത്ത് ഡോക്യുമെന്റ് ഫോട്ടോഗ്രാഫിക്ക് വലിയ പ്രാധാന്യം തന്നെയുണ്ട് ..കടന്നു പോവുന്ന ഓരോ സാമൂഹിക ജീവിതവും പകർത്താൻ കഴിഞ്ഞാൽ അത് ഫോട്ടോഗ്രാഫർ എന്ന കലാകാരന് സമൂഹത്തിന് നൽകാവുന്ന ഏറ്റവും വലിയ സമ്പത്ത് തന്നെയാണ് ..വരും തലമുറക്കും ..ഡോക്ടർ ഉണ്ണികൃഷ്ണൻ പുളിക്കൽ വിശ്വസിക്കുന്നു ….